ബെംഗളുരു:ലൈംഗിക പീഡനക്കേസിൽ തമിഴ്‌നാട് മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം മണികണ്ഠന്‍ അറസ്റ്റിൽ. ബെംഗളൂരുവിൽ വെച്ചാണ് മണികണ്ഠൻ തമിഴ്‌നാട് പൊലീസിന്‍റെ പിടിയിലായത്. മലേഷ്യന്‍ വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു.
മദ്രാസ് ഹൈക്കോടതി ഇയാളുടെ മുന്‍കൂർ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെങ്കിലും മുന്‍കൂർ ജാമ്യത്തിന് യോഗ്യതയില്ലെന്ന് അപേക്ഷ നിരസിച്ച ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് ചൂണ്ടിക്കാട്ടി.