വിജയനഗരം: ആന്ധ്രപ്രദേശിൽ വനംവകുപ്പ് ജീവനക്കാരനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. വിഴിനഗരം ജില്ലയിലെ ദുഗ്ഗി ഗ്രാമത്തിലാണ് സംഭവം. കെ.ഗുമട ഗ്രാമവാസിയായ നിമ്മക്ക രാജബാബു ആണ് മരിച്ചത്.
കൃഷി നശിപ്പിക്കാൻ എത്തിയ ആനക്കൂട്ടത്തെ തുരത്താൻ തീ കൂട്ടുന്നതിനിടയിലാണ് സംഭവമുണ്ടായത്. കത്തിച്ച തീ പൊടുന്നനെ കെട്ടുപോയതോടെ പാഞ്ഞെത്തിയ ആനക്കൂട്ടം രാജബാബുവിനെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ രാജബാബു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.