സാമ്പല്‍പ്പൂര്‍:കലിതുള്ളിയെത്തിയ കാട്ടുകൊമ്പനുമുന്നില്‍ അടിപതറാതെ നിന്ന ഒഡിഷയിലെ വനം വകുപ്പ് ഉദ്യോഗസ്ഥനായ ചിത്ത രഞ്ജന്‍ മിറിയുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സഭവം. സംബൽപൂർ ജില്ലയിലെ ഛദ്‌ചാടി ഗ്രാമത്തിൽ കൊമ്പനാന കൃഷിയിടത്തില്‍ ഇറങ്ങിയതായി വനംവകുപ്പിന് വിവരം ലഭിച്ചു. ഇതോടെ ആനയെ തുരത്താനായി ഒരു സംഘം പ്രദേശത്തെക്ക് തിരിച്ചു.
വലിയ തീപന്തങ്ങളുമായി ആനയെ വിരട്ടാന്‍ ഒഡിഷയിലെ നക്തിദൂൽ ഫോറസ്റ്റ് റേഞ്ചിലെ ഫോറസ്റ്റ് ഗാർഡായ ചിത്ത രഞ്ജൻ മിറിയും സംഘവും ഇറങ്ങി. കലിപൂണ്ടെത്തിയതാണ് കൊമ്പന്‍. പക്ഷേ ഫോറസറ്റ് ഗാർഡിന്‍റെ മനസ്ഥൈര്യത്തിന് മുന്നില്‍ കൊമ്പൻ അനങ്ങിയില്ല. സംയമനം കൈവിടാതെയും കടുത്ത മനസാന്നിധ്യത്തോടെയും ആനയെ നേരിട്ട ഇയാള്‍ ഒരടിപോലും പിന്നോട്ടുവച്ചില്ല.