ബെംഗളൂരു:ബെംഗളൂരുവിൽ നടന്ന എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വിദേശ വനിത സ്‌റ്റെഫാനിയ മോഷണത്തിന് ഉപയോഗിച്ച ഉപകരണത്തെ പറ്റിയും മറ്റ് രാജ്യങ്ങളിലുള്ള സംഘാംഗങ്ങളെ കുറിച്ചും പൊലീസിനോട് വെളിപ്പെടുത്തി.
എടിഎം കവർച്ച; സത്യം വെളിപ്പെടുത്തി സ്റ്റെഫാനിയ - ATM robbery in bengaluru
എടിഎം മെഷീനിന്‍റെ പിൻവശത്ത് ഹൈടെക് പ്രോഗ്രാം ഉപകരണം ഘടിപ്പിച്ചാണ് സ്‌റ്റെഫാനിയ മോഷണം നടത്തിയത്.
എടിഎം മെഷീനിന്‍റെ പിൻവശത്ത് ഹൈടെക് പ്രോഗ്രാം ഉപകരണം ഘടിപ്പിച്ചാണ് സ്‌റ്റെഫാനിയ മോഷണം നടത്തിയത്. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് പണം കൈവശപ്പെടുത്തും . എല്ലാ മോഷണത്തിൽ നിന്നും സ്‌റ്റെഫാനിയയ്‌ക്ക് 20 ശതമാനം കമ്മീഷൻ ലഭിക്കുമായിരുന്നു.
സ്‌പെയിനിൽ നിന്ന് സ്‌റ്റുഡന്‍റ് വിസയിലാണ് സ്‌റ്റെഫാനിയ ബെംഗളൂരുവിലെത്തിയത്. വിദേശത്ത് നിന്നുള്ള ഒരാളാണ് ഈ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നും സ്റ്റെഫാനിയ പറഞ്ഞു. സംഘത്തിന് നേതൃത്വം നൽകുന്നവരുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നവരില്‍ ഒരാളായിരുന്നു സ്‌റ്റെഫാനിയ. ജനുവരി പതിനാറിനാണ് സ്‌റ്റെഫാനിയയെ പൊലീസ് അറസ്‌റ്റ് ചെയ്തത്.