ഷംഷാബാദ് വിമാനത്താവളത്തിൽ സ്വർണം പിടികൂടി - Foreign gold found
1.2 കിലോഗ്രാം വിദേശ സ്വർണമാണ് ഹൈദരാബാദ് കസ്റ്റംസ് കണ്ടെടുത്തത്.
ഷംഷാബാദ് വിമാനത്താവളത്തിൽ നിന്നും വിദേശ സ്വർണം കണ്ടെത്തി
ഹൈദരാബാദ്: ഷംഷാബാദ് വിമാനത്താവളത്തിൽ നിന്ന് 60 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ഹൈദരാബാദ് കസ്റ്റംസ് കേസെടുത്തു. 1.2 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്. ദുബായിൽ നിന്ന് കടത്തിയ വിദേശ സ്വർണം വാഷ്‌റൂമിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Last Updated : Apr 7, 2021, 11:18 AM IST