ഹൈദരാബാദ്: ബയോടെക് കമ്പനികൾ സന്ദർശിക്കാൻ 64 വിദേശ പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഇത്തരത്തിലുള്ള ആദ്യ സന്ദർശനമാണിതെന്നും തുടർന്ന് മറ്റ് നഗരങ്ങൾ സന്ദശിക്കുമെന്നും സംഘം അറിയിച്ചു. ഹൈദരാബാദിലെ പ്രമുഖ ബയോടെക് കമ്പനികളായ ഭാരത് ബയോടെക്, ബയോളജിക്കൽ ഇ എന്നിവിടങ്ങളിൽ സംഘം സന്ദർശിക്കും.
ബയോടെക് കമ്പനികൾ സന്ദർശിക്കാൻ വിദേശ പ്രതിനിധികൾ ഹൈദരാബാദിലെത്തി - ഭാരത് ബയോടെക്
ഹൈദരാബാദിലെ പ്രമുഖ വാക്‌സിൻ ബയോടെക് കമ്പനികളായ ഭാരത് ബയോടെക്, ബയോളജിക്കൽ ഇ എന്നിവിടങ്ങളിൽ സംഘം സന്ദർശിക്കും
ബയോടെക് കമ്പനികൾ സന്ദർശിക്കാൻ വിദേശ പ്രതിനിധികൾ ഹൈദരാബാദിലെത്തി
കൊവിഡ് പ്രതിരോധത്തിനായി വളരെയധികം ശ്രമങ്ങൾ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാവാണ് ഇന്ത്യ. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ വാക്‌സിൻ ഉൽപാദനവും വിതരണ ശേഷിയും ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.