മുംബൈ: മഹാരാഷ്‌ട്രയിൽ ബല്ലാർഷാ റെയിൽവേയിൽ കാൽനട പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് ഒരു മരണം. ഒൻപത് പേർക്ക് പരിക്കേറ്റു. ഞായറാഴ്‌ച മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.
മഹാരാഷ്‌ട്രയിൽ റെയിൽവേ കാൽനട പാലം തകർന്ന് ഒരു മരണം: ഒൻപത് പേർക്ക് പരിക്ക് - മഹാരാഷ്‌ട്ര വാർത്തകൾ
ഞായറാഴ്‌ച മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. 20 അടിയോളം ഉയരത്തിലുള്ള പാലത്തിൽ നിന്നാണ് യാത്രക്കാർ ട്രാക്കിലേക്ക് വീണത്.
ഗുജറാത്തിലെ മോർബി കേബിൾ പാലം തകർന്ന് നിരവധി പേർ മരിച്ച ദാരുണ സംഭവം നടന്ന് ആഴ്‌ചകൾക്കുള്ളിലാണ് സമാന രീതിയിലുള്ള മറ്റൊരപകടം. 20 അടിയോളം ഉയരത്തിലുള്ള പാലത്തിൽ നിന്നാണ് യാത്രക്കാർ ട്രാക്കിലേക്ക് വീണത്. പരിക്കേറ്റവരെ ചികിൽസയ്ക്കായി ചന്ദ്രപൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നീലിമ രംഗാരി എന്ന യുവതിയാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പാലം കാലങ്ങളായി ജീർണാവസ്ഥയിലാണെന്നും റെയിൽവേ അധികൃതർ പുതുക്കിപ്പണിതില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് റെയിൽവേ ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.