കേരളം

kerala

ETV Bharat / bharat

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഡെലിവറി ബോയ് അറസ്‌റ്റിൽ - Food delivery

ബംഗളൂരു ആസ്ഥാനമായ ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജോലിക്കാരനാണ് പ്രതി. ഭക്ഷണം എത്തിക്കാൻ ചെന്ന അവസരത്തിൽ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Food delivery boy gropes woman  touched a woman inappropriately  Koramangala  Bengaluru  Karnataka News  sexual harassment  sexual harassment against women  bengaluru news  crime against women  യുവതിക്ക് നേരെ ലൈംഗിക അതിക്രമം  ലൈംഗിക അതിക്രമം  ഡെലിവറി ബോയ്  food delivery boy  food delivery boy arrested  ഭക്ഷണ വിതരണക്കാരൻ അറസ്‌റ്റിൽ  ബംഗളൂരു  ഫുഡ് ഡെലിവറി  Food delivery  fooddeliveryboy
Food delivery boy arrested for gropes woman

By

Published : Jun 5, 2021, 10:22 AM IST

ബംഗളൂരു: യുവതിക്ക് നേരെ ലൈംഗിക ആക്രമണം നടത്താൻ ശ്രമിച്ച ഭക്ഷണ വിതരണക്കാരൻ അറസ്‌റ്റിൽ. മെയ് 31ന് രാത്രി നഗരത്തിലെ കോരമംഗല പ്രദേശത്ത് വച്ചാണ് യുവതിക്ക് നേരെ പീഡനശ്രമം നടത്തിയത്. യുവതി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതി നൽകിയതിനെ തുടർന്ന് കോരമംഗല പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

പ്രതിയായ അരുൺ കുമാറും സഹോദരനും ബംഗളൂരു ആസ്ഥാനമായ ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജോലിക്കാരാണ്. ലോക്ക്ഡൗൺ സമയത്ത് ധാരാളം ഡെലിവറികൾ വരുന്നതിനാൽ സഹോദരൻ രാവിലെയും അരുൺ രാത്രിയിലുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

മെയ് 31ന് രാത്രി ഭക്ഷണം കോരമംഗലയിൽ ഭക്ഷണം എത്തിക്കാൻ ചെന്ന പ്രതി യുവതിയുടെ പിന്നിൽ അനുചിതമായി സ്‌പർശിച്ചു. പരിഭ്രാന്തയായ പെൺകുട്ടി ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടാതെ ഭക്ഷണ വിതരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ആ പ്രദേശത്തേക്ക് ഭക്ഷണം വിതരണം ചെയ്യാനെത്തിയവരുടെ വിവരങ്ങൾ പരിശോധിച്ചു. വിശദമായ പരിശോധനയിൽ അരുൺ ഭക്ഷണം വിതരണം ചെയ്യാനുപയോഗിച്ച ബൈക്ക് അയാളുടെ സഹോദരന്‍റേതാണെന്ന് കണ്ടെത്തി. തുടർന്ന് സഹോദരനിലൂടെ പ്രതിയിലേക്കെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ 48 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണത്തിൽ പ്രതി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത്തരത്തിൽ നിരവധി പെൺകുട്ടികളോട് അതിക്രമം നടത്തിയിട്ടുള്ളതായി വ്യക്തമായി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Also Read:ചെന്നൈ വിമാനത്താവളത്തിൽ യുവതികളില്‍ നിന്ന് 70 കോടിയുടെ ഹെറോയിൻ പിടിച്ചു

ABOUT THE AUTHOR

...view details