ന്യൂഡൽഹി: ഇന്ത്യയുടെ വടക്ക്, വടക്ക്-കിഴക്കൻ ഭാഗങ്ങളിൽ മിതമായ മൂടൽമഞ്ഞ് കാണപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. ഇന്ന് പുലർച്ചെയാണ് കിഴക്കൻ ഉത്തർപ്രദേശിന്‍റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ മൂടൽമഞ്ഞ് കാണപ്പെട്ടത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും ബിഹാറിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മൂടൽമഞ്ഞ് കാണപ്പെട്ടതായി ഐഎംഡി അറിയിച്ചു. ചാന്ദ്‌നി ചൗക്ക് ഓവർബ്രിഡ്‌ജിന് സമീപത്തും മൂടൽമഞ്ഞ് മൂടിയ അവസ്ഥയായിരുന്നു.
ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് കാണപ്പെട്ടു - കാലാവസ്ഥ വകുപ്പ്
പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും ബിഹാറിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മൂടൽമഞ്ഞ് കാണപ്പെട്ടതായി ഐഎംഡി.

ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് കാണപ്പെട്ടു
അസം, മേഘാലയ, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലും മൂടൽമഞ്ഞ് കാണപ്പെട്ടു. ഇന്ത്യയുടെ വായുനിലവാരം വളരെ മോശം അവസ്ഥയിൽ തുടരുകയാണ്. വായു ഗുണനിലവാര സൂചിക 362 ആണ്. വളരെ നല്ലത് (0-50), തൃപ്‌തികരം (51-100), മിതമായ മലിനീകരണം (101-200), മോശം (201-300), വളരെ മോശം (301-400), ഗുരുതരം (401-500) എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാര സൂചിക. മലിനീകരണ തോത് വർധിക്കുന്നതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.