ഹൈദരാബാദ്:മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളത്തിലിറക്കി(IndiGo flight from Mumbai). ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുണ്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക്( Forced to land in Dhaka owing to dense fog).
ധാക്കയില്‍ നിന്ന് വിമാനം ഗുവാഹത്തിയിലെത്തിക്കാന്‍ മറ്റൊരു സംഘം ജീവനക്കാരെ നിയോഗിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുമെന്നും ഇവര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു(All passengers are stuck inside the flight).
മഹാരാഷ്ട്രയിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സൂരജ് സിങ് ഠാക്കൂര്‍ അടക്കമുള്ളവര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇംഫാലില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ പോകുക ആയിരുന്നു അദ്ദേഹം. കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാനത്തിന് ഗുവാഹത്തിയില്‍ ഇറങ്ങാനായില്ലെന്നും അതിന് പകരം ധാക്കയിലാണ് ഇറങ്ങിയതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. പാസ്പോര്‍ട്ട് ഇല്ലാതെ എല്ലാ യാത്രികരും രാജ്യാന്തര അതിര്‍ത്തി കടന്നെന്നും അദ്ദേഹം കുറിച്ചു.
ഒന്‍പത് മണിക്കൂറായി വിമാനത്തിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ മണിപ്പൂരിലേക്ക് പോകുകയാണ് താന്‍. പക്ഷേ ഗുവാഹത്തിയില്‍ എത്തിയിട്ടില്ല. എപ്പോള്‍ അവിടെ എത്താനാകുമെന്നോ അവിടെ നിന്ന് ഇംഫാലിലേക്ക് എപ്പോള്‍ പോകാനാകുമെന്നോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.