ഗാസിയാബാദ് : കനത്ത മൂടൽമഞ്ഞും കാഴ്‌ചക്കുറവും മൂലം ഞായറാഴ്‌ച രാവിലെ ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ചിലർക്ക് സാരമായി പരിക്കേറ്റു. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്‌തംഭിക്കുകയും തുടർന്ന് അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തു.
കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് നിരവധി പേർക്ക് ചെറുതും വലുതുമായ പരിക്കുകളേറ്റതായും ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റൂറൽ ഗാസിയാബാദ് ഡിസിപി രവി കുമാർ പറഞ്ഞു. അപകടത്തില്‍ പെട്ട പൊലീസ് എത്തി വാഹനങ്ങൾ നീക്കം ചെയ്യുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്‌തു. കാഴ്‌ച്ച കുറവായതിനാൽ വാഹനങ്ങൾ വേഗത കുറച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് സംഭവം.
മുന്നിൽ പോയിരുന്ന ട്രക്ക് ആദ്യം വേഗത കുറക്കുകയും പിന്നാലെ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നു. കൂടുതലായും കാറുകളും ചെറിയ ട്രക്കുകളുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ചില കാറുകൾ സമീപത്തുണ്ടായിരുന്ന ഡിവൈഡറിൽ ഇടിക്കുകയും ചെയ്‌തു. ഇത് പ്രദേശത്ത് വൻ ഗതാഗതക്കുരുക്കിന് ഇടയാക്കുകയും നിരവധി വാഹനങ്ങൾ ഏറെ നേരം കുടുങ്ങിക്കിടക്കുകയും ചെയ്‌തു.
കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് കഴിഞ്ഞ വർഷം സമാനമായ സംഭവത്തിൽ നോയിഡയിൽ മൂടൽമഞ്ഞിനെ തുടർന്ന് ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മൂന്ന് വർഷം മുമ്പ് മറ്റൊരു അപകടത്തിൽ, മൂടൽമഞ്ഞ് കാരണം നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേയിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.