കേന്ദ്ര ബജറ്റ്; നിർമ്മല സീതാരാമൻ ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും - കേന്ദ്ര ബജറ്റ്
പാർലമെന്‍റിന്‍റെ ബജറ്റ് സെഷൻ ആദ്യ ഭാഗം ശനിയാഴ്ച അവസാനിക്കും
ന്യൂഡൽഹി: ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നല്‍കും. രാജ്യസഭയിലെ ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകിയ നിര്‍മ്മല സീതാരാമൻ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും കേന്ദ്രത്തിന്‍റെ പല പദ്ധതികളും ദരിദ്രർക്കുവേണ്ടിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. പാർലമെന്‍റിന്‍റെ ബജറ്റ് സെഷൻ ആദ്യ ഭാഗം ശനിയാഴ്ച അവസാനിക്കും. പ്രധാൻ മന്ത്രി ആവാസ് യോജന, പ്രധാൻ മന്ത്രി സൗഭാഗ്യ യോജന തുടങ്ങി രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾക്കായി നടപ്പാക്കിയ നിരവധി പദ്ധതികളെക്കുറിച്ച് നിര്‍മ്മല സീതാരാമന്‍ സംസാരിച്ചു. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി കേന്ദ്ര ബജറ്റ് 2021-22 പാർലമെന്‍റിൽ അവതരിപ്പിച്ചത്.