ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇക്കുറിയും സമ്പൂർണ ഡിജിറ്റൽ ബജറ്റാണ് പുറത്തിറക്കുക. തുടർച്ചയായി നാലാം വർഷമാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.
കൊവിഡ് തളർത്തിയ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനപ്രീയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ആദായ നികുതി സ്ലാബുകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമോ എന്നതും രാജ്യത്തെ വലിയൊരു വിഭാഗം ഉറ്റു നോക്കുന്നു.