കേരളം

kerala

ETV Bharat / bharat

കേന്ദ്ര ബജറ്റ്; അടിസ്ഥാന വികസനത്തിന് പ്രധാന്യമെന്ന് സൂചന - Rajyasabha

നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാർ കടമെടുപ്പിന്‍റെ പരിധി 50 ശതമാനം ഉയർത്തിയിട്ടുണ്ട്.

Budget 2021  Budget today  Nirmala Sitharaman  Budget expectations today  Union Budget 2021  Finance Minister  Indian Infrastructure development  ബജറ്റ് 2021  ബജറ്റ് ഇന്ന്  നിർമല സീതാരാമൻ  ബജറ്റ് പ്രതീക്ഷകൾ  കേന്ദ്ര ബജറ്റ് 2021  കേന്ദ്ര ധനമന്ത്രി
കേന്ദ്ര ബജറ്റ്; അടിസ്ഥാന വികസനത്തിന് പ്രധാന്യം ലഭിക്കാൻ സാധ്യത

By

Published : Feb 1, 2021, 10:36 AM IST

ന്യൂഡൽഹി:കൊവിഡ് സാഹചര്യത്തിൽ താറുമാറായ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ ധനമന്ത്രി നിർമല സീതാരാമൻ തന്‍റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നു. അടിസ്ഥാന സൗകര്യ ചെലവുകൾക്കും മറ്റ് മേഖലകൾക്കും ഗണ്യമായ പരിഗണന ലഭിക്കാനാണ് സാധ്യത. നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 3.5 ശതമാനമായി കണക്കാക്കപ്പെട്ടിരുന്ന ധനക്കമ്മി ലക്ഷ്യം ലഘൂകരിച്ച് ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നാണ് സാമ്പത്തിക വിദഗ്‌ധരും നിരന്തരം സർക്കാരിനോട് ആവശ്യപ്പെടുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിൽ ധനമന്ത്രി മൊത്തം ബജറ്റ് ചെലവ് 30 ലക്ഷം കോടി രൂപയും 4 ലക്ഷം കോടിയിലധികം രൂപയും കണക്കാക്കിയിരുന്നു, അതിന്‍റെ 13 ശതമാനത്തിൽ താഴെ മറ്റ് കാര്യങ്ങളുടെ കൂടെ തന്നെ ഹൈവേകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽ‌വേ ലൈനുകൾ, സ്കൂളുകൾ, ആശുപത്രി എന്നിവ നിർമിക്കുന്നതിനായും ചെലവഴിക്കും.

അടുത്ത വർഷത്തെ ബജറ്റിനായി മൂലധനച്ചെലവിൽ വലിയ വർധനവ് ധനമന്ത്രി പ്രഖ്യാപിക്കാനാണ് സാധ്യത. അതോടൊപ്പം, ഈ വർഷം വരുമാന ശേഖരണത്തിൽ സമാനമായ വർധനവുണ്ടായില്ലെങ്കിൽ, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഫണ്ട് ക്രമീകരിക്കുന്നതിന് വായ്പയെടുക്കൽ പദ്ധതി ഉൾപ്പെടെയുള്ള നടപടികളുടെ ഒരു സംയോജനം ധനമന്ത്രി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാർ കടമെടുപ്പിന്‍റെ പരിധി 50 ശതമാനം ഉയർത്തിയിട്ടുണ്ട്. ഇതോടെ 7.8 ലക്ഷം കോടി എന്നുള്ളത് 12 ലക്ഷം കോടിയാകും. സർക്കാർ വായ്പകളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടും, രാജ്യത്തിന്‍റെ കടത്തിന്‍റെ നിലവാരം സുസ്ഥിര തലത്തിൽ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഇടിവി ഭാരതിനോട് പറഞ്ഞത്.

ABOUT THE AUTHOR

...view details