ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപക റെയ്‌ഡ്. ഫ്ലൈയിങ് സ്ക്വാഡും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും വെള്ളിയും മദ്യവും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അന്വേഷണ സംഘം പിടികൂടി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ വ്യാപക റെയ്‌ഡ് - raid
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്ലൈയിങ് സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് അനധികൃതമായി സൂക്ഷിച്ച പണവും മറ്റ് വസ്തുക്കളും കണ്ടെത്തിയത്
Flying squad seizes gold, cash over Rs 2 crore in Tamil Nadu
ഇതുവരെ നടത്തിയ പരിശോധനയില്‍ 217.35 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയതെന്ന് തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യപ്രദ സാഗു പറഞ്ഞു. ഇതില്‍ 80.88 കോടി രൂപ, 1.61 കോടി രൂപ വിലമതിക്കുന്ന 1,18,524.37 ലിറ്റര്‍ മദ്യം, 117 കോടി രൂപയുടെ 404 കിലോഗ്രാം സ്വര്‍ണം, 1.65 കോടി രൂപ വിലമതിക്കുന്ന 299 കിലോഗ്രാം വെള്ളി എന്നിവ ഉള്‍പ്പെടുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യപ്രദ സാഗു പറഞ്ഞു.