ചെന്നൈ: കന്യാകുമാരിയില്‍ നിന്നും പതിനഞ്ച് കിലോയിലധികം സ്വര്‍ണം പിടികൂടി. കേരളത്തില്‍ നിന്നും നാഗര്‍കോവിലേക്ക് കടത്തുകയായിരുന്ന 15കിലോ 55 ഗ്രാം സ്വര്‍ണകട്ടികളും സ്വര്‍ണവുമാണ് ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്. വാഹനപരിശോധനക്കിടെയാണ് മുതലക്കുറിച്ചി മേഖല ഫ്ലയിങ് സ്ക്വാഡ് സ്വര്‍ണം പിടികൂടിയത്.
കന്യാകുമാരിയില്‍ നിന്നും പതിനഞ്ച് കിലോയിലധികം സ്വര്‍ണം പിടികൂടി - crime news
വാഹനപരിശോധനക്കിടെയാണ് കേരളത്തില്‍ നിന്നും നാഗര്‍കോവിലേക്ക് കടത്തുകയായിരുന്ന 15കിലോ 55 ഗ്രാം സ്വര്‍ണം പിടികൂടിയത്.
കന്യാകുമാരിയില്‍ നിന്നും പതിനഞ്ച് കിലോയിലധികം സ്വര്‍ണം പിടികൂടി
കേരള രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് സ്വര്‍ണം കടത്താന്‍ നോക്കിയത്. ഡ്രൈവറുടെ കൈവശം മതിയായ രേഖകളില്ലായിരുന്നു. ഡ്രൈവര്‍ ഷിബുവിനെയും സെക്യൂരിറ്റി പ്രദീപ് ഗോഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു. പ്രാരംഭ അന്വേഷണത്തില്‍ സ്വര്‍ണം കേരളത്തില്‍ നിന്നും നാഗര്‍കോവിലിലെ ഒരു ജ്വല്ലറിയിലേക്കാണ് കൊണ്ടുപോവുന്നതെന്ന് വിവരം ലഭിച്ചു.