മുബൈ: മഹാരാഷ്‌ട്രയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. 381 പക്ഷികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പക്ഷികളുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. പക്ഷിപ്പനിയാണെന്ന സംശയത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.
പക്ഷിപ്പനി ഭീതിയിൽ മഹാരാഷ്‌ട്ര; 381പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി - പക്ഷിപ്പനി
പക്ഷിപ്പനിയാണെന്ന സംശയത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.

പക്ഷിപ്പനി ഭീതിയിൽ മഹാരാഷ്‌ട്ര; 381പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി
പക്ഷിപ്പനി ഭീതിയിൽ 5,86,668 കോഴികൾ ഉൾപ്പെടെ 7,20,515 പക്ഷികളെയാണ് അധികൃതർ കൊന്നൊടുക്കിയത്. 73,004 കിലോഗ്രാം കോഴി തീറ്റയും നശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ഇതുവരെ 3.38 കോടി രൂപയാണ് സർക്കാർ കർഷകർക്ക് നഷ്‌ടപരിഹാരം നൽകിയത്.