ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗത്തിന്‍റെ കടുത്ത വെല്ലുവിളി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി സ്വിറ്റ്സർലൻഡും നെതർലൻഡും. ഇന്ത്യയ്ക്കുള്ള വൈദ്യസഹായവുമായി സ്വിറ്റ്സർലൻഡിൽ നിന്നും നെതർലൻഡിൽ നിന്നുമെത്തിയ രണ്ട് വിമാനങ്ങൾ ബുധനാഴ്ച ഡൽഹി വിമാനത്താവളത്തിലെത്തി.
മെയ് 7ന് നെതർലൻഡിൽ നിന്ന് 449 വെന്‍റിലേറ്ററുകളും 100 ഓക്സിജൻ കോൺസൺട്രേറ്ററുകളും മറ്റ് മെഡിക്കൽ സാധനങ്ങളും അടങ്ങിയ ആദ്യ വിമാനം ഇന്ത്യയിലെത്തിയിരുന്നു. നെതർലൻഡിൽ നിന്നുള്ള സഹായത്തെ രാജ്യം വിലമതിക്കുന്നുവെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ശേഷിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് അയക്കുമെന്ന് അറിയിച്ചു.