ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വൈകുന്നു - വിമാനങ്ങൾ വൈകുന്നു
ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള അമ്പതോളം വിമാനങ്ങൾ വൈകിയതായി അധികൃതർ അറിയിച്ചു
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വൈകുന്നു
ന്യൂഡൽഹി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാനങ്ങൾ വൈകുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള എൺപതോളം വിമാനങ്ങളിൽ അമ്പതോളം വിമാനങ്ങളും വൈകിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് കാരണം ഒരു വിമാനം റദ്ദാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദേശീയ തലസ്ഥാനത്തെ വായുനിലവാരം മോശമായി തുടരുകയാണ്. വിവിധ മേഖലകളിൽ കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു.