പട്‌ന : വിമാനത്തില്‍ മോശമായി പെരുമാറുകയും ശുചിമുറിയില്‍ കയറി വാതില്‍ അകത്തുനിന്ന് പൂട്ടുകയും ചെയ്‌ത യാത്രക്കാരന്‍ കസ്റ്റഡിയില്‍ (Flier Misbehaves In IndiGo flight). ഇന്‍ഡിഗോയുടെ ഹൈദരാബാദ്-പട്‌ന വിമാനത്തില്‍ ഇന്നലെയായിരുന്നു സംഭവം. വിമാനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ നടപടി (Flier locks himself inside toilet on IndiGo flight).
ഇന്‍ഡിഗോ 6E 126 വിമാനത്തിലെ യാത്രക്കാരനായിരുന്ന കമര്‍ റിയാസ് ആണ് കസ്റ്റഡിയില്‍ ആയത്. പട്‌ന വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്‌തതോടെ കമര്‍ റിയാസിനെ എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിമാനത്തില്‍ വച്ച് ഇയാള്‍ മോശമായി പെരുമാറുകയും ടോയ്‌ലെറ്റിനുള്ളില്‍ കയറി വാതില്‍ അകത്തുനിന്ന് പൂട്ടി പരിഭ്രാന്തി സൃഷ്‌ടിക്കുകയുമായിരുന്നുവെന്ന് ജീവനക്കാര്‍ പരാതിയില്‍ പറയുന്നു.