ന്യൂഡൽഹി : 11 സംസ്ഥാനങ്ങളിലെ ആരാധനാ-വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്‌തു (Flagging Off Several Vande Bharat Express). ഇന്ത്യയിലുടനീളമുള്ള പ്രധാന ആരാധനാലയങ്ങളിലേക്ക് റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള കാഴ്‌ചപ്പാടിന് അനുസൃതമായാണ് പുതിയ വന്ദേഭാരത് സർവീസുകൾ. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്‌തത്.
രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, ഒഡിഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിങ്ങനെ 11 സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഒമ്പത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത് (Flagging Off of Vande Bharat Expresses).
പുതിയ വന്ദേ ഭാരത് ട്രെയിൻ റൂട്ടുകൾ :- ഉദയ്‌പൂർ- ജയ്‌പൂർ, തിരുനെൽവേലി- മധുര-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ- റെനിഗുണ്ട- ചെന്നൈ, പട്‌ന- ഹൗറ, കാസർകോട്- തിരുവനന്തപുരം, റൂർക്കേല- ഭുവനേശ്വർ പുരി, റാഞ്ചി- ഹൗറ, ജാംനഗർ- അഹമ്മദാബാദ് എന്നീ റൂട്ടുകളിലാണ് പുതിയ സർവീസുകള്‍.