ജയ്പൂർ:പ്രതാപ് നഗർ ഏരിയയിൽ ഞായറാഴ്ച അഞ്ച് വയസുകാരിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്തു. കേസിലെ പ്രതി അയല്‍വാസിയായ 15കാരന്‍ ആണെന്ന് പ്രതാപ് നഗര്‍ പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പ്രതി കളിപ്പാട്ടം കാണിച്ച് വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 15കാരന്‍ അറസ്റ്റില്‍ - അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു
കേസിലെ പ്രതി അയല്‍വാസിയായ 15കാരന്‍ ആണെന്ന് പ്രതാപ് നഗര്‍ പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പ്രതി കളിപ്പാട്ടം കാണിച്ച് വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
ഈ സമയം പ്രതിയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ പ്രതി ആക്രമിച്ചതോടെ കുട്ടി കരയാന്‍ ശ്രമിച്ചു. ഇതോടെ വായ പൊത്തിപിടിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ ഉപേക്ഷിച്ച പ്രതി ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കുകളുമായി വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഒളിവില്‍ പോയ പ്രതിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു.