ശ്രീനഗർ:ജമ്മു കശ്‌മീരിലെ സീർ, ബതഗുണ്ട് എന്നീ പ്രദേശങ്ങളിൽ ഭീഷണി സ്വഭാവമുള്ള പോസ്‌റ്ററുകൾ ഒട്ടിച്ച സംഭവത്തിൽ അഞ്ച് തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തതായി കശ്‌മീർ പൊലീസ്.
ഭീഷണി സ്വഭാവമുള്ള പോസ്‌റ്ററുകൾ ഒട്ടിച്ച സംഭവത്തിൽ അഞ്ച് തീവ്രവാദികൾ അറസ്‌റ്റിൽ - Batagund
അറസ്‌റ്റിലായവർ ഗുൽഷൻപോര ട്രാൽ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
ഭീഷണി സ്വഭാവമുള്ള പോസ്‌റ്ററുകൾ ഒട്ടിച്ച സംഭവത്തിൽ അഞ്ച് തീവ്രവാദികൾ അറസ്‌റ്റിൽ
ജഹാംഗീർ അഹമ്മദ് പരേ, ഐജാസ് അഹമ്മദ് പരേ, തൗസീഫ് അഹമ്മദ് ലോൺ, സബ്‌സാർ അഹമ്മദ് ഭട്ട്, ഖൈസർ അഹമ്മദ് ദാർ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ജനുവരി 13 നാണ് പ്രദേശത്ത് പോസ്‌റ്ററുകൾ കണ്ടത്. വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. അറസ്‌റ്റിലായവർ ഗുൽഷൻപോര ട്രാൽ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും പോസ്‌റ്ററുകൾ അച്ചടിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ലാപ്‌ടോപ്പും പ്രിന്‍ററും പിടിച്ചെടുത്തു.