ന്യൂഡല്‍ഹി:രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 62 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സജീവ രോഗികളുടെ എണ്ണത്തില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്.
രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് - സജീവ രോഗികൾ
65,381 രോഗികളാണ് കേരളത്തിൽ ചികിത്സയിലുള്ളത്. 60,000ത്തില്‍ കൂടുതല്‍ സജീവ രോഗികളുളള ഏക സംസ്ഥാനമാണ് കേരളം.
രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 2,54,254 ആണ്. 65,381 രോഗികളാണ് കേരളത്തിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര (54,045), ഉത്തര്‍പ്രേദശ് (14,260), ബംഗാള്‍ (11,985), ഛത്തിസ്‌ഗഢ് (11,435) എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് 10,000ത്തില്‍ കൂടുതല്‍ സജീവ രോഗികളുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും 50,000 ത്തിനു മുകളിലാണ് സജീവ രോഗികള്‍. മറ്റ് നാല് സംസ്ഥാനങ്ങളില്‍ 15,000ത്തില്‍ താഴെയാണ് രോഗികളുടെ എണ്ണം.
60,000ത്തില്‍ കൂടുതല്‍ സജീവ രോഗികളുളള ഏക സംസ്ഥാനമാണ് കേരളം. ഇതുവരെ കേരളത്തില്‍ 7,60,933 പേര്‍ക്ക് കൊവിഡ് ബാധിച്ചു. സജീവരോഗികളില്‍ 8.6ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ്.