അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വേട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിലെ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ പഞ്ചാബ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. പഞ്ചാബിൽ ആം ആദ്മിക്കാണ് ആദ്യ സൂചന അനുകൂലം.
രാജ്യം ഉറ്റു നോക്കുന്ന ഉത്തർപ്രദേശിൽ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപിയാണ് മുമ്പിൽ. 403 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 9.30 വരെയുള്ള കണക്കുകള്‍ പ്രകാരം 210 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസും , ബിഎസ്പിയും സംസ്ഥാനത്ത് ഏറെ പിന്നിലാണ്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് സംസ്ഥാനത്ത് ലീഡ് നിലനിർത്തുന്നുണ്ട്. റായ്ബറിയിലും അമേത്തിയിലും ബിജെപിയാണ് ആണ് മുമ്പിൽ
പഞ്ചാബിൽ ആദ്യമണിക്കൂറുകളിലെ സൂചനകള്‍ പുറത്ത് വരുമ്പോള്‍ ആം ആദ്മി പാർട്ടി മുന്നേറുകയാണ്. 117 സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 9.30 വരെയുള്ള കണക്കുകള്‍ പ്രകാരം 40ത്തിലധികം സീറ്റുകളിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്.
ഉത്തരാഖണ്ഡിൽ ആദ്യ മണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോള്‍ ബിജെപിയും, കോണ്‍ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നിലകള്‍ മാറി മറിയുന്ന സൂചനകളിൽ ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമാണ്. 9.30 വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി 38 സീറ്റിലും കോണ്‍ഗ്രസ് 34 സീറ്റിലും ലീഡ് ചെയ്യുകയാണ്.