കൊവിഡിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അടച്ചുപൂട്ടി - covid taly news
ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ 76 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അധികൃതരുടെ നടപടി

കൊവിഡ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. റിഷികേശിലെ ഹോട്ടല്‍ താജാണ് അധികൃതര്‍ മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടിയത്. ഹോട്ടലിലെ 76 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രോഗ വ്യാപനത്തെ തുടര്‍ന്ന് ഹോട്ടലില്‍ അധികൃതര്‍ അണുനശീകരണം നടത്തി. സര്‍ക്കാര്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതേവരെ 1709 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 1660 പേരാണ് ഉത്തരാഖണ്ഡില്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.