ശ്രീകാകുളം (ആന്ധ്രാപ്രദേശ്): ശ്രീകാകുളം ജില്ലയില്‍ ജി സിഗഡനിലെ ബട്ടുവയില്‍ അഞ്ച് പേര്‍ ട്രെയിനിടിച്ച് മരിച്ചു. തിങ്കളാഴ്‌ച രാത്രി ഗുവഹത്തിലേക്ക് പോയ യാത്രക്കാരാണ് മരിച്ചത്. സാങ്കേതിക തകരാര്‍ മൂലം ഗുവഹത്തി എക്‌സ്‌പ്രസ് നിര്‍ത്തിയിട്ടപ്പോള്‍ ചില യാത്രക്കാര്‍ തൊട്ടടുത്ത റെയില്‍ വേ ട്രാക്കിലേക്ക് ഇറങ്ങിയതോടെ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക്ക് എക്‌സ്‌പ്രസ് ഇവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിയാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.