ശ്രീനഗർ: മഞ്ഞ് വീഴ്‌ചയെത്തുടർന്ന് സോജില ചുരത്തിൽ കുടുങ്ങിയ അഞ്ച് യാത്രക്കാരെ രക്ഷപ്പെടുത്തി. ഞായറാഴ്‌ചയാണ് ശ്രീനഗർ-സോൺമാർഗ് റോഡിൽ നിന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
മഞ്ഞ് വീഴ്‌ച; സോജില ചുരത്തിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി - Kargil
ശ്രീനഗർ-സോൺമാർഗ് റോഡിൽ നിന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
മഞ്ഞ് വീഴ്‌ച; സോജില ചുരത്തിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി
സംഭവത്തെ തുടർന്ന് വാഹനങ്ങൾ ഇവിടെ നിന്നും ഒഴിപ്പിക്കുകയും പിന്നീട് ഗതാഗതത്തിനായി റോഡ് തുറന്നു കൊടുക്കുകയും ചെയ്‌തു. സോജില ചുരം തുറക്കുന്നതും അടയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതിനായി നാലംഗ സമിതിയെ ഈ മാസം രൂപീകരിച്ചിരുന്നു. കശ്‌മീർ, ലഡാക്ക്, ഗന്ദർബാൽ, കാർഗിൽ ഡിവിഷണൽ കമ്മീഷണർമാരാണ് സമിതിയിൽ അംഗങ്ങൾ.
Last Updated : Nov 30, 2020, 4:33 PM IST