കൊപ്പൽ:കര്‍ണാടകയിലെ കൊപ്പലില്‍ കാർ അപകടത്തിൽ അഞ്ച് മരണം. എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ശനിയാഴ്‌ച(23.07.2022) രാത്രിയാണ് സംഭവം.
കർണാടകയിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു; എട്ട് പേർക്ക് പരിക്ക് - വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
കർണാടകയിലെ യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ശനിയാഴ്‌ച രാത്രി ഉണ്ടായ കാർ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ബന്ധുക്കളായ എട്ട് പേർക്ക് പരിക്ക്
![കർണാടകയിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു; എട്ട് പേർക്ക് പരിക്ക് Five people died on the spot in a road accident Five people killed in road accident in Koppal Karnataka road accident in Karnataka car accident in karnataka car and lorry collided in karnataka കർണാടകയിൽ വാഹനാപകടം കർണാടകയിൽ വാഹനാപകടത്തിൽ അഞ്ച് മരണം വാഹനാപകടത്തിൽ അഞ്ച് മരണം എട്ട് പേർക്ക് പരിക്ക് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു കൊപ്പലിൽ കാർ അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15910768-thumbnail-3x2-sjdkbgn.jpg)
കൊപ്പലിൽ ബന്ധുവിന്‍റെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് അപകടം നടന്നത്. ബിന്നല ഗ്രാമത്തിലെ താമസക്കാരായ ദേവപ്പ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32) എന്നിവരാണ് മരിച്ചത്. ഗദഗ് ജില്ലയിലെ ഹരലാപൂർ ഗ്രാമത്തിൽ നിന്നുള്ള കസ്‌തൂരി (22), ഹർഷവർധന (35), പല്ലവി (28), പുട്ടരാജ (7), ഭൂമിക (5) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ലോറിയിൽ ഇടിച്ചതാകാമെന്നും ഇടിച്ച വാഹനം നിർത്താതെ പോയതാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.