പശ്ചിമ ബംഗാളിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി - Dakshina dhinajpur murder
ജമാൽപൂർ ഗ്രാമത്തിലെ വീട്ടിനുള്ളിൽ നിന്നുമാണ് അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയത്.
1
കൊൽക്കത്ത:പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ദിനാജ്പൂരിലെ ജമാൽപൂർ ഗ്രാമത്തിലുള്ള വീട്ടിൽ നിന്നും ഇന്ന് രാവിലെയാണ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.