റായ്പൂർ:വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ചോളം നക്സലുകളെ അറസ്റ്റ് ചെയ്ത് ചത്തിസ്ഗഡിലെ നാരായൺപൂർ പൊലീസ്. സോൻപൂർ പ്രദേശത്തെ സ്ഫോടനം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു.
ചത്തീസ്ഗഡിലെ നാരായൺപൂരിൽ അഞ്ച് നക്സലുകൾ പിടിയിൽ - നാരായൺപൂരിൽ അഞ്ച് നക്സലുകൾ പിടിയിൽ
കഴിഞ്ഞ നാല് ദിവസത്തിനിടെ 15 നക്സലുകളെയാണ് വിജയകരമായി പിടികൂടിയതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് ചന്ദ്രകർ ഇടിവി ഭാരതിനോട് പറഞ്ഞു
സുഖ്‌റാം കുമേതി, നരസിങ് പോയം, സിബോറം പോയം, ഗോഞ്ചുറം പോയം, മംഗ്ലൂറാം പോയം എന്നിവരാണ് അറസ്റ്റിലായ നക്സലുകൾ. കഴിഞ്ഞ നാല് ദിവസത്തിനിടെ 15 നക്സലുകളെയാണ് വിജയകരമായി പിടികൂടിയതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് ചന്ദ്രകർ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്‍റെ (ഐടിബിപി) ജവാൻ കൊല്ലപ്പെട്ട ഐഇഡി സ്‌ഫോടനത്തിന് പിന്നിലും അറസ്റ്റിലായ ഈ നക്സലുകൾ ആണെന്ന് പൊലീസ് പറഞ്ഞു. ഇവർ കുറ്റം സമ്മതിച്ചതായും ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേത്തു. അതേസമയം, മറ്റൊരു സംഭവത്തിൽ, സബ് ഇൻസ്പെക്ടർ മുർലി തതിയെ കൊലപ്പെടുത്തിയ കേസിൽ ബിജാപൂർ ജില്ലയിൽ നിന്നുള്ള ഒരു നക്സലിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ബിജാപൂർ നിവാസിയായ സുഖ്രം എന്ന പാണ്ഡു (22) ആണ് അറസ്റ്റിലായത്.