കേരളം

kerala

ETV Bharat / bharat

ഓക്സിജൻ വിതരണത്തില്‍ പ്രശ്‌നം; ആന്ധ്രയില്‍ 11 കൊവിഡ് രോഗികള്‍ മരിച്ചു - മരണം

ഓക്സിജൻ സിലിണ്ടർ വീണ്ടും ലോഡുചെയ്യുന്നതിൽ അഞ്ച് മിനിറ്റ് കാലതാമസം നേരിട്ടതാണ് മരണങ്ങള്‍ക്ക് കാരണമായതെന്ന് കളക്ടര്‍ പറഞ്ഞു.

lag in reloading oxygen cylinder kills 11  11 patients in Andhra Pradesh killed  Oxygen supply hindered in Andhra Hospital  Tirupati hospital  Ruia Hospital oxygen shortage  Andhra Pradesh oxygen crisis  oxygen cylinder  ആന്ധ്രപ്രദേശ്  റൂയി ആശുപത്രി  ഓക്സിജൻ വിതരണം  കൊവിഡ്  മരണം
ഓക്സിജൻ വിതരണത്തില്‍ പ്രശ്‌നം; ആന്ധ്രയില്‍ 11 കൊവിഡ് രോഗികള്‍ മരിച്ചു

By

Published : May 11, 2021, 1:42 AM IST

തിരുപ്പതി: സര്‍ക്കാര്‍ നടത്തുന്ന റൂയി ആശുപത്രിയില്‍ ഐസിയുവിലുണ്ടായ ഓക്സിജൻ വിതരണത്തിലെ പ്രശ്‌നത്തെ തുടർന്ന് 11 കൊവിഡ് രോഗികൾ മരിച്ചതായി ചിറ്റൂർ ജില്ലാ കളക്ടർ എം. ഹരി നാരായണൻ അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. ഓക്സിജൻ സിലിണ്ടർ വീണ്ടും ലോഡുചെയ്യുന്നതിൽ അഞ്ച് മിനിറ്റ് കാലതാമസം നേരിട്ടതോടെ മര്‍ദ്ദം കുറഞ്ഞതാണ് മരണങ്ങള്‍ക്ക് കാരണമായതെന്നും കളക്ടര്‍ പറഞ്ഞു.

ഓക്സിജൻ വിതരണത്തില്‍ പ്രശ്‌നം; ആന്ധ്രയില്‍ 11 കൊവിഡ് രോഗികള്‍ മരിച്ചു

'അഞ്ച് മിനിറ്റിനുള്ളിൽ ഓക്സിജൻ വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്, ഇപ്പോൾ എല്ലാം സാധാരണമാണ്. ഇക്കാരണത്താൽ കൂടുതൽ അപകടങ്ങൾ തടയാൻ ഞങ്ങൾക്ക് കഴിഞ്ഞു' ഹരി നാരായണൻ കൂട്ടിച്ചേർത്തു. രോഗികളെ പരിശോധിക്കുന്നതിനായി 30 ഓളം ഡോക്ടർമാര്‍ ഉടൻ തന്നെ ഐസിയുവിൽ എത്തിയിരുന്നു.

ആശുപത്രിയിൽ ഓക്സിജന്‍റെ ദൗർലഭ്യമില്ലെന്നും വേണ്ടത്ര വിതരണം നടക്കുന്നുണ്ടെന്നും കളക്ടർ പ്രതികരിച്ചു. അതേസമയം 700 ഓളം കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ഐസിയുവിലും ഓക്സിജൻ കിടക്കകളിലുമായി ചികിത്സയിലുള്ളത്. 300 പേർ സാധാരണ വാർഡുകളിലാണ്.

read more: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

സംഭവത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡി ദുഃഖം രേഖപ്പെടുത്തി. ജില്ലാ കളക്ടറുമായി സംസാരിച്ച അദ്ദേഹം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ABOUT THE AUTHOR

...view details