കേരളം

kerala

ETV Bharat / bharat

ബിഹാറിൽ വീടിന് തീപിടിച്ച് അഞ്ച് പേർ വെന്തുമരിച്ചു - തീപിടിത്തം

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു

kishanganj latest news  5 people of same family died  fire incident in kishanganj  5 members of a family die in fire accident in Bihar  ബിഹാറിൽ വീടിന് തീപിടിച്ചു; അഞ്ച് പേർ വെന്തുമരിച്ചു  ബിഹാറിൽ വീടിന് തീപിടിച്ചു  ബിഹാറിൽ  തീപിടിത്തം  ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു
ബിഹാറിൽ വീടിന് തീപിടിച്ചു; അഞ്ച് പേർ വെന്തുമരിച്ചു

By

Published : Mar 15, 2021, 6:53 PM IST

പട്‌ന: ബിഹാറിലെ കിഷൻ ഗഞ്ചിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. സലാം കോളനി സ്വദേശികളായ നൂർ അലാമും കുട്ടികളുമാണ് മരിച്ചത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായതെന്ന് സമീപവാസികൾ പറഞ്ഞു. സമീപത്തെ നാല് വീടുകളിലേക്കും തീ പടർന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്ന് ഉദ്യോഗസ്ഥർ അറയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details