നോയിഡ: ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാന റോഡ്‌വേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ബസുകളാണ് കൂട്ടിയിടിച്ചത്. ഒടിക്കൊണ്ടിരിക്കെ ഒരു ബസിന്‍റെ ടയര്‍ പൊട്ടുകയും ഇതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന ബസില്‍ ഇടിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ലോധ പൊലീസ് സ്റ്റേഷന്‍ ഏരിയയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിങ് പറഞ്ഞു.
ഹരിയാന റോഡ്‌വേഴ്സിന്‍റെ ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം
പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യ സഹായം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്
''നാലു പേര്‍ അപകട സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഏകദേശം 25 മുതല്‍ക്ക് 30 വരെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ചിലരെ ജവഹര്‍ ലാല്‍ നെഹറു മെഡിക്കല്‍ കോളജിലും സാരമായി പരിക്കേറ്റവരെ ജില്ലാ ആശുപത്രി പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്''. ചന്ദ്ര ഭൂഷൺ സിംഗ് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യ സഹായം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.