കേരളം

kerala

ETV Bharat / bharat

അമിതവേഗതയിലെത്തിയ കാർ ലോറിക്ക് പിന്നിൽ ഇടിച്ചു: കാൽനടയാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം - ബെൽഗാം

അപകടത്തിൽ നാല് പേർക്ക് പരിക്ക്. കർണാടകയിലെ ധാർവാഡ് താലൂക്കിലെ തെഗുര ഗ്രാമത്തിന് സമീപത്തുവച്ചാണ് അപകടം.

karnataka car accident  Five killed in karnataka car accident  car accident  karnataka  കർണാടക വാഹനാപകടം  വാഹനാപകടം  കർണാടക കാർ അപകടം  കാർ അപകടം  അപകടമരണം  കാർ അപകടത്തിൽ മരണം  ധാർവാഡ്  ബെൽഗാം  കാർ ലോറിക്ക് പിന്നിൽ ഇടിച്ചു
accident

By

Published : Feb 24, 2023, 1:05 PM IST

ധാർവാഡ്: അമിതവേഗതയിലെത്തിയ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ധാർവാഡ് താലൂക്കിലെ തെഗുര ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേരും കാൽനടയാത്രക്കാരനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മഹന്തേഷ് മുദ്ദോജി (40), ബസവരാജ് നരഗുണ്ട (35), നാഗപ്പ മുദ്ദോജി (29), ശ്രീകുമാർ, ധാർവാഡ് ഹെബ്ബള്ളിയിലെ കാൽനടയാത്രക്കാരനായ ഈരണ്ണ രമണഗൗഡർ (35) എന്നിവരാണ് മരിച്ചത്.

ബെൽഗാം ജില്ലയിലെ ഔരാദി ഗ്രാമത്തിൽ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. അഗ്‌നിപഥിൽ ചേരാനൊരുങ്ങുന്ന സുഹൃത്തിനെ യാത്രയയ്‌ക്കാൻ ഹൂബ്ലിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ ശ്രാവണകുമാർ നരഗുണ്ട, മടിവളപ്പ അൽനവര, പ്രകാശ് ഗൗഡ, മഞ്ജുനാഥ് മുദ്ദോജി എന്നിവർക്കാണ് പരിക്കേറ്റത്. മഞ്ജുനാഥ് മുദ്ദോജിയാണ് അഗ്നിപഥിൽ നിയമിതനായത്. ഇദ്ദേഹത്തെ യാത്രയാക്കാൻ പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എസ്‌പി ലോകേഷ് അറിയിച്ചു. ഗരാഗ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

ABOUT THE AUTHOR

...view details