പാട്‌ന:ബിഹാറിലെ സുപോളിൽ ആസിഡ് ആക്രമണത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. മച്ചഹ ഗ്രാമത്തിലെ പ്രദേശവാസികൾ തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം. രൂപേഷ് ഷാ എന്നയാളുടെ വീട്ടിൽ പൂജ സംഘടിപ്പിച്ചു. ആചാരപ്രകാരം ഷായുടെ ബന്ധുക്കൾ തൊട്ടടുത്ത പ്രദേശങ്ങളിൽ ധാന്യം വിതറി. ഇതിൽ അൻമോൾ യാദവ് എന്നയാളുടെ വീടിന്‍റെ മുൻഭാഗവും ഉൾപ്പെടുന്നു. ധാന്യം വിതറുന്നതിനെ യാദവ് എതിർക്കുകയും അത് തന്‍റെ വീട്ടിൽ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഇതാണ് വാക്ക് തർക്കത്തിൽ കലാശിച്ചത്. ബാറ്റണുകളും ഇരുമ്പുവടികളും കൊണ്ട് പരസ്പരം ആക്രമിക്കാന്‍ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി.വാക്കേറ്റത്തിൽ കുടുംബാംഗങ്ങളിലൊരാൾ അൻമോൾ യാദവിന്‍റെ കൂടെയുള്ളവരുടെ നേരെ ആസിഡ് ഒഴിച്ചു.
ബിഹാറിൽ വാക്ക് തർക്കത്തിനിടെ ആസിഡ് ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
ചന്ദ്രശേഖർ സിങ്, ബബ്ലു കുമാർ, ഓം പ്രകാശ് കുമാർ, തരുൺ കുമാർ, അമിത് കുമാർ എന്നിവർക്കാണ് പൊള്ളലേറ്റത്.
ബീഹാറിൽ ആസിഡ് ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
ആക്രമണത്തിൽ ചന്ദ്രശേഖർ സിങ്, ബബ്ലു കുമാർ, ഓം പ്രകാശ് കുമാർ, തരുൺ കുമാർ, അമിത് കുമാർ എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആദ്യം ത്രിവേനിഗഞ്ചിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാല്‍ പൊള്ളൽ ഗുരുതരമായതിനെത്തുടർന്ന് സർദാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷായ്‌ക്കും മറ്റ് പ്രതികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also read:ബിഹാറിൽ ഇടിമിന്നലേറ്റ് 13 മരണം
Last Updated : May 19, 2021, 2:23 PM IST