റായ്ച്ചൂർ (കര്‍ണാടക) :അഞ്ച് രൂപയുടെ സ്‌നാക്‌സ് പാക്കറ്റില്‍ നിന്ന് കിട്ടിയത് 500 രൂപ നോട്ട്. ഇതറിഞ്ഞാല്‍ വെറുതെയെങ്കിലും ഒന്ന് വാങ്ങി നോക്കാമെന്ന് തോന്നാതിരിക്കില്ല. ഇതുതന്നെയാണ് കര്‍ണാടകയിലെ റായ്‌ച്ചൂര്‍ ജില്ലയിലെ ഹൂനുര്‍ ഗ്രാമത്തിലും സംഭവിച്ചത്.
അഞ്ച് രൂപയ്ക്ക് സ്‌നാക്‌സ് വാങ്ങി, പാക്കറ്റ് തുറന്നപ്പോള്‍ 500 രൂപ, കടകളില്‍ വന്‍ തിരക്ക് - റായ്‌ച്ചൂര്‍ ജില്ലയിലെ ഹൂനുര്‍
കര്‍ണാടകയിലെ റായ്‌ച്ചൂര്‍ ജില്ലയിലെ ഹൂനുര്‍ ഗ്രാമത്തിലാണ് അഞ്ച് രൂപയുടെ സ്‌നാക്‌സ് പാക്കറ്റില്‍ നിന്ന് 500 രൂപ ലഭിച്ചത്. ഇതറിഞ്ഞ് സ്‌നാക്‌സ് വാങ്ങാനായി ഗ്രാമത്തിലെ കടകളില്‍ ആളുകള്‍ തടിച്ചുകൂടി.
അഞ്ച് രൂപ കൊടുത്ത് വാങ്ങിയ സ്‌നാക്‌സ് പാക്കറ്റില്‍ നിന്ന് പ്രദേശവാസിക്ക് 500 രൂപയുടെ നോട്ടു കിട്ടി. പിന്നീട് കടകളുടെ മുന്നില്‍ കണ്ടത് വന്‍ ജനക്കൂട്ടമായിരുന്നു. സ്‌നാക്‌സ് വാങ്ങാനായി പ്രദേശത്ത് ഗ്രാമവാസികള്‍ തടിച്ചുകൂടി. അങ്ങനെ വാങ്ങിയവരില്‍ ചിലര്‍ക്ക് പാക്കറ്റില്‍ നിന്ന് പണം കിട്ടുകയും ചെയ്‌തു.
ഹൂനുര്‍ ഗ്രാമവാസിയായ ഒരാള്‍ക്കാണ് ആദ്യം പണം കിട്ടിയത്. വീടിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ പാക്കറ്റ് തുറന്നപ്പോഴാണ് 500 രൂപയുടെ നോട്ട് കണ്ടത്. വിവരം നാട്ടില്‍ പരന്നു. ഗ്രാമത്തില്‍ സ്‌നാക്‌സ് വില്‍ക്കുന്ന കടകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടുകയും മത്സരിച്ച് വാങ്ങുകയും ചെയ്‌തു. ഇപ്പോള്‍ ഹൂനുരിലെ കടകളില്‍ സ്‌നാക്‌സ് സ്റ്റോക്കില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.