റെംഡിസിവിര്‍ അനധികൃതമായി വിറ്റു; മുംബൈയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ - കൊവിഡ് 19
ഒരു ഡോസിന് 25000 രൂപ നിരക്കിലാണ് സംഘം റെംഡിസിവിര്‍ വിറ്റിരുന്നത്.
അനധികൃതമായി റെംഡിസിവിര്‍ വില്‍പന ; മുംബൈയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
മുംബൈ: മഹാരാഷ്‌ട്രയില്‍ അനധികൃതമായി റെംഡിസിവിര്‍ മരുന്ന് വിറ്റ അഞ്ച് പേര്‍ പിടിയില്‍. കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിച്ച് വരുന്ന മരുന്നാണ് റെംഡിസിവിര്‍. ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് മരുന്ന് എത്തിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് സൂചന. ഒരു ഡോസിന് 25000 രൂപ നിരക്കിലാണ് ഇവര്‍ റെംഡിസിവിര്‍ വിറ്റിരുന്നത്.