ലക്‌നൗ:യുപിയിലെ അംബേദ്‌കർ നഗറിൽ വ്യാജമദ്യം കുടിച്ച് അഞ്ച് പേർ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്‌ച രാത്രിയോടെയാണ് സംഭവം. അസംഗഡ് ജില്ലയിലെ ശിവപാൽ ഗ്രാമത്തിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്നാണ് വിവരം.
വ്യാജമദ്യം കുടിച്ച് യുപിയിൽ അഞ്ച് മരണം
അസംഗഡ് ജില്ലയിലെ ശിവപാൽ ഗ്രാമത്തിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്നാണ് വിവരം.
വ്യാജമദ്യം കുടിച്ച് യുപിയിൽ അഞ്ച് മരണം
ALSO READ :ഗംഗയിൽ മൃതദേഹങ്ങൾ : ഒഴുക്കിയത് പൊലീസ് പറഞ്ഞിട്ടെന്ന് വെളിപ്പെടുത്തല്‍
മരിച്ചവരിൽ നാല് പേർ മക്‌ദൂംപൂരിൽ നിന്നുള്ളവരും ഒരാൾ ശിവപാൽ ഗ്രാമത്തിൽ നിന്നുള്ളയാളുമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഏപ്രിൽ 28ന് ഹത്രാസിലും വ്യാജമദ്യം കുടിച്ച് അഞ്ച് പേർ മരിച്ചിരുന്നു.