കേരളം

kerala

ETV Bharat / bharat

ഹത്രാസിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു - ഹാത്രാസ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഏഴ് പേരുടെ നില ഗുരുതരം

Five die after consuming liquor in Uttar Pradesh Liquor consumption വ്യാജ മദ്യം ഹാത്രാസ് ഉത്തർപ്രദേശ്
ഹാത്രാസിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു

By

Published : Apr 28, 2021, 3:14 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച നാഗല പ്രഹ്ലാദ, നാഗല സിങ്കി എന്നിവിടങ്ങളിലാണ് മദ്യ ദുരന്തം ഉണ്ടായത്. പ്രദേശവാസികള്‍ തങ്ങളുടെ ഗ്രാമദേവതയെ ആരാധിക്കാൻ ഒത്തുകൂടുകയും അവിടെവച്ച് വ്യാജ മദ്യം കഴിക്കുകയുമായിരുന്നു.

രാംഹാരി എന്ന പ്രാദേശിക മദ്യ വിതരണക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം മായം കലർന്നതാണോ അതോ വിഷം കലർന്നതാണോ എന്നത് അന്വേഷണത്തിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details