ഡെറാഡൂൺ: ഹരിദ്വാർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിൽ അര മണിക്കൂറോളം ഓക്സിജൻ വിതരണം തടസപ്പെട്ടതിനെത്തുടർന്ന് അഞ്ച് കൊവിഡ് രോഗികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 1.30 നും 2 നും ഇടയിലാണ് ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതെന്ന് ഡോക്ടർ പറഞ്ഞു. മരിച്ചവരിൽ ഒരാൾ വെന്‍റിലേറ്ററിലും മറ്റ് നാല് പേർ ഓക്സിജൻ കിടക്കയിലുമായിരുന്നു.
ഓക്സിജൻ തടസപ്പെട്ടു; ഉത്തരാഖണ്ഡിൽ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു - disruption in oxygen supply
ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു
![ഓക്സിജൻ തടസപ്പെട്ടു; ഉത്തരാഖണ്ഡിൽ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു ഓക്സിജൻ തടസപ്പെട്ടു; ഉത്തരാഖണ്ഡിൽ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു ഓക്സിജൻ തടസപ്പെട്ടു; ഉത്തരാഖണ്ഡിൽ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു Five COVID patients die in U'khand hospital due to disruption in oxygen supply കൊവിഡ് രോഗികൾ മരിച്ചു ഓക്സിജൻ ക്ഷാമം disruption in oxygen supply ഉത്തരാഖണ്ഡ് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:33:32:1620194612-dead-body-0505newsroom-1620194596-696.jpg)
ഓക്സിജൻ തടസപ്പെട്ടു; ഉത്തരാഖണ്ഡിൽ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു
സംഭവത്തിൽ മജിസ്‌ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശുപത്രിയുടെ മെഡിക്കൽ ഓഡിറ്റ് നടത്തുന്നുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ ആശുപത്രിയിലെ ഓക്സിജന്‍റെ ലഭ്യത, ഡിമാൻഡ്, വിതരണ അനുപാതം, അവിടത്തെ രോഗികളുടെ എണ്ണം എന്നീ വിവരങ്ങളുടെ വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം നൽകുമെന്നും ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് സി രവിശങ്കർ പറഞ്ഞു.
സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.