ബോപ്പാല്‍:മധ്യപ്രദേശിലെ ജബൽപൂരില്‍ സ്വകാര്യ ആശുപത്രിയിൽ അഞ്ച് കൊവിഡ് രോഗികൾ ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടു. നഗരത്തിന് സമീപമുള്ള ഗാലക്‌സി ആശുപത്രിയിലാണ് സംഭവം. തുടർന്ന് ജബൽപൂർ പെലീസ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരണപ്പെട്ടവരുടെ കുടുംബം ആശുപത്രി അധികൃതരെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
അതേസമയം ആശുപത്രിയില്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാണെന്നും, രോഗികള്‍ മരിച്ചത് ഇക്കാരണം കൊണ്ടല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗ്യാസ് പൈപ്പിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതാദ്യമായല്ല രോഗികൾക്ക് ഓക്സിജൻ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നതെന്ന് മരണപ്പെട്ടവരുടെ കുടുംബം ആരോപിച്ചു.