കേരളം

kerala

ETV Bharat / bharat

അപൂര്‍വ ഇനം പല്ലിയുമായി അഞ്ചുപേര്‍ പിടിയില്‍ ; രാജ്യാന്തര വിപണിയില്‍ വില ഒരു കോടി - പല്ലി

അപൂർവ ഇനത്തില്‍പ്പെട്ട ടോക്കായ് ഗെക്കോ എന്ന പല്ലിയെ ഡല്‍ഹിയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് അഞ്ചുപേരെ ബിഹാറിലെ പൂർണിയ ജില്ലയില്‍ നിന്നും പൊലീസ് പിടികൂടിയത്

smuggling rare Tokay gecko lizard Bihar  Five arrested for smuggling rare Tokay gecko  Five arrested for smuggling rare Tokay gecko bihar  rare Tokay gecko lizard Bihar  അപൂര്‍വ ഇനം പല്ലിയുമായി 5 പേര്‍ പിടിയില്‍ ബിഹാര്‍  ടോക്കായ് ഗെക്കോ എന്ന പല്ലി  അപൂര്‍വ ഇനം പല്ലി  പല്ലി
അപൂര്‍വ ഇനം പല്ലിയുമായി ബിഹാറില്‍ അഞ്ചുപേര്‍ പിടിയില്‍; രാജ്യാന്തര വിപണിയില്‍ ഒരുകോടി വില

By

Published : Nov 30, 2022, 10:27 PM IST

പൂർണിയ :ബിഹാറിൽ അപൂർവ ഇനത്തില്‍പ്പെട്ട ടോക്കായ് ഗെക്കോ (Tokay Gecko) പല്ലിയെ കടത്തിയതിന് അഞ്ചുപേർ അറസ്റ്റിൽ. സംസ്ഥാനത്തെ പൂർണിയ ജില്ലയിലെ താജ് മെഡിസിൻ ഹാൾ എന്ന മെഡിക്കൽ ഷോപ്പിൽ നിന്നാണ് പല്ലിയെ കണ്ടെടുത്തത്. രാജ്യാന്തര വിപണിയിൽ ഒരു കോടി വിലമതിക്കുന്ന ഇതിനെ ഡൽഹിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഇവിടെ എത്തിച്ചത്.

കേസിൽ ഉൾപ്പെട്ട മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്കും കൂടുതല്‍ പേര്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏഷ്യയിലും ചില പസഫിക് ദ്വീപുകളിലുമാണ് ടോക്കായ് ഗെക്കോ എന്ന അപൂർവ ഇനത്തില്‍പ്പെട്ട പല്ലി കാണപ്പെടുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ മൂന്നില്‍ ഉള്‍പ്പെട്ട വംശനാശഭീഷണി നേരിടുന്ന ജീവിയാണിത്.

പശ്ചിമ ബംഗാളിലെ കരണ്ടിഗിയിൽ നിന്നാണ് പ്രതികള്‍ ഈ പല്ലിയെ കൊണ്ടുവന്നതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (എസ്‌ഡിപിഒ) ആദിത്യ കുമാര്‍ അറിയിച്ചു. പുറമെ, നിരോധിത രാസവസ്‌തുവായ കോഡിൻ അടങ്ങിയ 50 ബോട്ടില്‍ കഫ് സിറപ്പും ഇതേ കടയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details