റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കാന്‍ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ - റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കാന്‍ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ
വികാസ് പട്ടേൽ, ജതിന്‍ പട്ടേൽ, വിവേക് ഷാ, റിഷി എന്നിവരാണ് അറസ്റ്റിലായത്.
ഗുജറാത്ത്: വഡോദരയിൽ വ്യാജ റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കാന്‍ ശ്രമിച്ച അഞ്ച് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.വികാസ് പട്ടേൽ, ജതിന്‍ പട്ടേൽ, വിവേക് ഷാ, റിഷി എന്നിവരാണ് അറസ്റ്റിലായത്."ഫാർമസിസ്റ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ, മരുന്ന് വിതരണ ഏജൻസികൾ എന്നിവർ ഇതുവരെ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ ഇവർ 300 മുതൽ 400 വരെ ഇഞ്ചക്ഷനുകൾ വിറ്റു. പ്രതികളിൽ നിന്ന് രണ്ട് ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്", എന്ന് വഡോദര പൊലീസ് കമ്മിഷണർ ഷംഷേർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.