ഗുജറാത്ത്:പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ശ്രീധര്‍ രമേശ് ചമ്രെ (32) ആണ് മരിച്ചത്. ബോട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.
അറബിക്കടലിലെ അന്തര്‍ദേശീയ സമുദ്രാതിര്‍ത്തിയില്‍ ശനിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ജല്‍പരി എന്ന ബോട്ടില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയാണ് കൊലപ്പെട്ടതെന്ന് ദേവഭൂമി ദ്വാരക പൊലീസ് സ്റ്റേഷന്‍ എസ്.പി സുനില്‍ ജോഷി പറഞ്ഞു.
Also Read:മരം മുറി മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞ്, വനം മന്ത്രിയുടെ വാദം വിചിത്രം: ചെന്നിത്തല
ബോട്ടിലുണ്ടായിരുന്ന മറ്റൊരാളുടെ നില ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്നും വെറും 12 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരത്താണ് ആക്രമണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഏഴ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച്പേര്‍ ഗുജറാത്ത് സ്വദേശികളും രണ്ടുപേര്‍ മഹാരാഷ്ട്ര സ്വദേശികളുമാണ്. അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.