അനകപ്പള്ളി: സാധാരണ മത്സ്യ തൊഴിലാളിയായിരുന്ന മെരുഗു നുകയ്യ ഒരു മീനിനെ വിറ്റ് നേടിയത് 3.90 ലക്ഷം രൂപ. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി അച്യുതപുരം മണ്ഡലം (Fisherman in Andhra Pradesh) സ്വദേശിയായ മെരുഗു നുകയ്യ കഴിഞ്ഞ തിങ്കളാഴ്‌ച (നവംബര്‍ 27) പതിവുപോലെ കടലിൽ മത്സ്യബന്ധനത്തിന് പോയതാണ്. എന്നാൽ ആഴ്‌ചയിലെ ആദ്യ ദിവസം തന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്നത്ര ശുഭകരമായിരിക്കുമെന്ന് അയാൾ കരുതിയിരുന്നില്ല. നുകയ്യ പിടികൂടിയ ഔഷധമൂല്യമുള്ള അപൂർവ മത്സ്യത്തിന് (Rare 'Gold' Fish) അന്താരാഷ്‌ട്ര വിപണിയിൽ 3.90 ലക്ഷം രൂപ ലഭിച്ചു.
പ്രാദേശികമായി കച്ചിഡി എന്നറിയപ്പെടുന്ന അപൂർവ സ്വർണ്ണമത്സ്യമാണ് മെരുഗു നുകയ്യ പിടികൂടിയത്. പിടികൂടിയ സ്വർണ്ണമത്സ്യത്തിന് 27 കിലോഗ്രാം ഭാരമുണ്ടെന്ന് മത്സ്യത്തൊഴിലാളിയായ മെരുഗു നുകയ്യ പറഞ്ഞു. കച്ചിഡി എന്ന് പേരിട്ടിരിക്കുന്ന ഈ മത്സ്യത്തിന് വിപണിയിൽ ആവശ്യക്കാരേറെയാണ്, ഭാഗ്യശാലികളായ മത്സ്യത്തൊഴിലാളികൾക്ക് അപ്രതീക്ഷിത വിലയും ലഭിക്കുന്നു. അവരിൽ ഒരാളായിരുന്നു മെരുഗു നുകയ്യ. നുകയ്യ അപൂർവ മത്സ്യത്തെ പിടികൂടിയപ്പോൾ, വാർത്ത കാട്ടുതീ പോലെ പടർന്നു, മത്സ്യത്തിന് ആകർഷകമായ വിലയുമായി മത്സ്യ വ്യാപാരികൾ മാർക്കറ്റിലേക്ക് ഒഴുകി.
സ്വർണ്ണ മത്സ്യത്തിൽ അവകാശവാദം ഉന്നയിക്കാൻ ഒന്നിലധികം ആളുകൾ ശ്രമിച്ചതോടെ, ഈ അപൂർവ മത്സ്യം വാങ്ങാൻ ആളുകൾ നിരയായി. അതിനാല്‍ തന്നെ മാർക്കറ്റിൽ മത്സ്യ വില്‍പ്പനയ്‌ക്കായി ലേലം നടന്നു. ഒടുവിൽ പുടിമടക്ക സ്വദേശിയായ മെരുഗു കൊണ്ടയ്യ എന്ന വ്യാപാരി 3.90 ലക്ഷം രൂപയ്ക്ക് മത്സ്യം സ്വന്തമാക്കി. സ്വർണ്ണ മത്സ്യത്തിന്‍റെ രുചി അതിശയകരമാണെന്നും ഒരിക്കൽ ഈ മത്സ്യത്തിന്‍റെ രുചിയറിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കുമെന്നും പ്രദേശ വാസികള്‍ പറഞ്ഞു.