ശ്രീനഗർ:അമർനാഥ് യാത്ര ജൂൺ 28 മുതൽ ആരംഭിക്കും. കഴിഞ്ഞ രണ്ട് തവണത്തെ തീര്‍ത്ഥാടനവും ചടങ്ങുമാത്രമായി ഒതുങ്ങിയിരുന്നു. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുൻപുള്ള 2019 ഓഗസ്റ്റ് അഞ്ചിലെ യാത്ര സുരക്ഷ കാരണങ്ങളാൽ റദ്ദാക്കി. കൊവിഡ് മൂലം 2020 ല്‍ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്‌തു.
അമർനാഥ് യാത്ര ജൂൺ 28 മുതൽ - ജൂൺ 28 മുതൽ
ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുൻപുള്ള 2019 ഓഗസ്റ്റ് അഞ്ചിലെ യാത്ര സുരക്ഷ കാരണങ്ങളാൽ റദ്ദാക്കിരുന്നു. കൊവിഡ് മൂലം 2020 ല്‍ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്‌തു.

അമർനാഥ് യാത്ര ഈ വർഷം ജൂൺ 28 മുതൽ ആരംഭിക്കും
ആയിരക്കണക്കിന് ഭക്തരാണ് അമർനാഥ് ക്ഷേത്രം സന്ദർശിക്കാൻ കശ്‌മീരിലെത്താറുള്ളത്. ഈ വർഷത്തെ അമർനാഥ് യാത്രക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് ആരംഭിച്ചിരുന്നു. ഹിമാലയൻ ഗുഹാക്ഷേത്രത്തിലേക്കുള്ള 56 ദിവസത്തെ യാത്ര ജൂൺ 28ന് ജമ്മു കശ്‌മീരിലെ പഹൽഗാം, ബൽത്താൽ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് ഓഗസ്റ്റ് 22 ന് സമാപിക്കും. അതേസമയം കൊവിഡ് സാഹചര്യത്തിൽ യാത്രയ്ക്കുള്ള സർക്കാർ അനുമതി നിർണായകമാകും.