ബെംഗളൂരു: കൊവിഡ് വൈറസിന്‍റെ എറ്റ വകഭേദം (B.1.525) കർണാടകയിലെ മംഗളൂരുവില്‍ സ്ഥിരീകരിച്ചു. നാലു മാസം മുൻപുള്ള കേസാണ് പുതിയ വകഭേദമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മംഗളൂരുവിലെ ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രെ സ്വദേശി, ദുബെയില്‍ നിന്ന് എത്തിയ ശേഷം പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ശേഷം സുഖം പ്രാപിച്ചു. പഠനത്തിനായി ആരോഗ്യ വകുപ്പ് ഇയാളുടെ സ്രവ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു.