ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെന്‍ഡർ സർക്കാർ അധ്യാപിക സിന്ധുദുർഗ് ( മഹാരാഷ്‌ട്ര ) : മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ ഒറാസ് സ്‌കൂളിലെ സിൽഹ പരിഷത്ത് അധ്യാപികയാണ്. പ്രവീൺ വാറംഗ് എന്ന പുരുഷനിൽ നിന്ന് പൂർണമായൊരു സ്‌ത്രീയായി മാറിയ ആളാണ് റിയ അലവേക്കർ. റിയ അലവേക്കറാണ് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെന്‍ഡർ സർക്കാർ അധ്യാപിക. ( Government Transgender Teacher In India) ഈ കാര്യം ഒറാസ് സ്‌കൂളിലെ പ്രധാന അധ്യാപികയായ സ്‌മിത ഗവാസും അംഗീകരിക്കുന്നുണ്ട്.
2012 ലാണ് റിയ അലവേക്കർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. തനിക്ക് പുരുഷനിൽ നിന്ന് ഒരു സ്‌ത്രീയിലേക്ക് മാറണമെന്ന തോന്നൽ റിയക്ക് കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. എന്നാൽ 2017ലാണ് വലിയ രീതിയിൽ ശാരീരികമായ ഹോർമോൺ മാറ്റങ്ങൾ അനുഭവപ്പെട്ടത് എന്ന് റിയ പറയുന്നു.
അതോടെ 2019 ന് ശേഷം പ്രവീൺ വാറംഗ് ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് (Gender Reassignment Surgery) വിധേയമായി ഹോർമോൺ ( Hormonal Treatments ) ചികിത്സകൾ എടുത്തു റിയ അലവേക്കർ ആയിമാറി. ശസ്‌ത്രക്രിയയ്ക്കും ഹോർമോൺ ചികിത്സകൾക്കും ശേഷം സിന്ധുദുർഗ് ജില്ലയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് അധികാരികളുടെ സഹായത്തോടെ സമൂഹത്തിൽ ട്രാൻസ്‌ജെന്‍ഡർ അധ്യാപകയായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന് റിയ അലവേക്കർ പറഞ്ഞു.
തന്‍റെ പേരിലുള്ള എല്ലാ സർക്കാർ രേഖകളും മാറ്റേണ്ടതിനാൽ, ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രജിത് നായർ അവരുടെ ഓഫീസിൽ തനിക്ക് പേഴ്‌സണൽ അസിസ്റ്റന്‍റായി ജോലിചെയ്യാൻ അവസരം നൽകി. തന്‍റെ പേരിലുള്ള എല്ലാ പേപ്പർ വർക്കുകളും പൂർത്തിയാക്കിയ ശേഷം, 2022 ഓാഗസ്റ്റ് 23 മുതൽ റിയ എന്ന അധ്യാപികയായി ജോലിചെയ്യുന്നു എന്ന് റിയ അലവേക്കർ പറഞ്ഞു. ഇപ്പോൾ ഞാൻ സിന്ധുദുർഗ് ജില്ലയിലെ ഒറാസ് സ്‌കൂളിലെ സിൽഹ പരിഷത്ത് അധ്യാപകണെന്ന് റിയ അലവേക്കർ വളരെ സന്തോഷത്തോടെ പറയുന്നു.
സ്‌കൂളിലെ പ്രിൻസിപ്പൽ മറ്റു അധ്യാപകർ വിദ്യാർഥികൾ ഉൾപ്പെടെ തനിക്ക് നല്ല പിന്തുണ നൽകുന്നുണ്ട്. തന്‍റെ വിജയത്തിൽ എല്ലാവരും ഒരുപാട് സന്തോഷിക്കുന്നുണ്ട് . പക്ഷേ തന്‍റെ മാതാപിതാക്കളും സമൂഹവും തന്നെ മനസിലാക്കാൻ സമയമെടുത്തു .ഇപ്പോൾ എല്ലാവരും തന്നെ മനസിലാക്കുന്നുണ്ട് എല്ലാം നല്ലരീതിയിൽ മുന്നോട്ട് പോകുന്നു. എല്ലാവരോടും നന്ദിയുണ്ട് റിയ അലവേക്കർ പറഞ്ഞു. ഒരു പുരുഷനിൽ നിന്ന് സ്‌ത്രീയായി മാറി രാജ്യത്തിലെ ആദ്യത്തെ ട്രാൻസ്‌ജെന്‍ഡർ അധ്യാപികയായ റിയ അലവേക്കറിന്‍റെ ജീവിതം ആസ്‌പദമാക്കി ഭാവിയിൽ ഒരു സിനിമ നിർമിക്കുമെന്ന് സ്‌കൂളിലെ അധ്യാപിക സംഗീത പടേക്കർ പറഞ്ഞു.