കേരളം

kerala

ETV Bharat / bharat

കൊവിഷീൽഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി - COVID-19 vaccines

വാക്‌സിൽ അടങ്ങുന്ന 1,088 കിലോഗ്രാം ഭാരമുള്ള 34 ബോക്സുകൾ സ്പൈസ് ജെറ്റ് 8937 വിമാനത്തിൽ എത്തിയതായി സ്പൈസ് ജെറ്റ് മാനേജിംഗ് ചെയർമാൻ അജയ് സിംഗ് പറഞ്ഞു

First flight with COVID-19 vaccines lands in Delhi from Pune  കൊവിഷീൽഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി  കൊവിഷീൽഡ്  ആദ്യ വിമാനം ഡൽഹിയിൽ എത്തി  കൊവിഡ് വാക്‌സിൻ  COVID-19 vaccines  First flight
കൊവിഷീൽഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി

By

Published : Jan 12, 2021, 1:16 PM IST

ന്യൂഡൽഹി:കൊവിഷീൽഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. ചൊവ്വാഴ്ച രാവിലെ 10 മണിയോടാണ് വാക്സിനുമായി സ്‌പൈസ് ജെറ്റ് വിമാനം പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. വാക്‌സിൽ അടങ്ങുന്ന 1,088 കിലോഗ്രാം ഭാരമുള്ള 34 ബോക്സുകൾ സ്പൈസ് ജെറ്റ് 8937 വിമാനത്തിൽ എത്തിയതായി സ്പൈസ് ജെറ്റ് മാനേജിംഗ് ചെയർമാൻ അജയ് സിംഗ് പറഞ്ഞു. ജനുവരി 16 മുതൽ വാക്സിൻ വിതരണം ആരംഭിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, കർണാൽ, ഹൈദരാബാദ്, വിജയവാഡ, ഗുവാഹത്തി, ലക്നൗ‌, ചണ്ഡിഗഡ്, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കും വാക്‌സിൻ എത്തിക്കും.

ABOUT THE AUTHOR

...view details